
കൊച്ചി: കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഒഫ് ഇന്ത്യ (സി.ബി.സി.ഐ) ലെയ്റ്റി കൗൺസിൽ സെക്രട്ടറിയായി ഷെവലിയർ അഡ്വ.വി.സി. സെബാസ്റ്റ്യൻ വീണ്ടും നിയമിതനായി. 2025 ഒക്‌ടോബർ 14വരെയാണ് കാലാവധി. കോതമംഗലം രൂപതാ ബിഷപ്പ് ജോർജ് മഠത്തിക്കണ്ടത്തിൽ കൗൺസിൽ ചെയർമാനും മാവേലിക്കര രൂപതാ ബിഷപ്പ് ജോഷ്വാ ഇഗ്‌നാത്തിയോസ്, വാരാണസി ബിഷപ്പ് യൂജിൻ ജോസഫ് എന്നിവർ അംഗങ്ങളുമാണ്. ഇന്ത്യൻ ഫാർമേഴ്‌സ് മൂവ്‌മെന്റ് (ഇൻഫാം) ദേശീയ സെക്രട്ടറി ജനറലും രാഷ്ട്രീയ കിസാൻ മഹാസംഘിന്റെ സൗത്ത് ഇന്ത്യ കൺവീനറും കേരള കാത്തലിക് എൻജിനിയറിംഗ് കോളേജ് മാനേജ്‌മെന്റ്‌സ് അസോസിയേഷന്റെ എക്‌സിക്യുട്ടീവ് സെക്രട്ടറിയുമാണ് വി.സി. സെബാസ്റ്റ്യൻ.