jaitex
ദുബായിയിലെ ജൈടെക്‌സ് സാങ്കേതികവിദ്യാ പ്രദർശനത്തിലെ കേരള ഐ.ടി പവലിയൻ ഉദ്ഘാടനം ചെയ്തപ്പോൾ

കൊച്ചി: ദുബായിയിലെ ജൈടെക്‌സ് സാങ്കേതികവിദ്യാ പ്രദർശനത്തിൽ കേരളത്തിൽ നിന്നുള്ള 30 ഐ.ടി കമ്പനികൾ പങ്കെടുക്കുന്നു. വേൾഡ് ട്രേഡ് സെന്ററിലെ ഗ്ലോബൽ ഡെവ്സ്ലാമിൽ നാലുദിവസം നീളുന്ന പ്രദർശനത്തിൽ കേരളാ ഐ.ടി പാർക്ക്‌സിന്റെയും ഐ.ടി കമ്പനികളുടെ കൂട്ടായ്മയായ ജിടെക്കിന്റെയും നേതൃത്വത്തിലാണ് കമ്പനികൾ പ്രദർശനത്തിൽ പങ്കെടുക്കുന്നത്.

വിവിധ ഐ.‌ടി ഉത്പന്നങ്ങളും സാങ്കേതി​ക വി​ദ്യകളും കമ്പനികൾ പ്രദർശനത്തിൽ അവതരിപ്പിക്കും. ത്രീഡി പ്രിന്റിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഓഗ്മെന്റഡ് റിയാലിറ്റി, ബിഗ് ഡാറ്റ അനലിറ്റിക്‌സ്, ബ്ലോക്ക് ചെയിൻ, ക്ലൗഡ്, കംപ്യൂട്ടർ, വിർച്വൽ റിയാലിറ്റി തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികളാണ് ജൈടെക്‌സ് ടെക്ക് ഷോയിൽ പങ്കെടുക്കുന്നത്.


ആകെ കമ്പനികൾ 30

ടെക്‌നോപാർക്ക് 11

ഇൻഫോപാർക്ക് 10

സൈബർപാർക്ക് 9

''മദ്ധ്യപൂർവേഷ്യയിൽ വിപണി കേന്ദ്രീകരിക്കുന്നതിനും നിക്ഷേപക ബന്ധങ്ങൾ സ്ഥാപിക്കുന്നതിനുള്ള സാദ്ധ്യതകളുമാണ് കമ്പനികൾ ലക്ഷ്യമിടുന്നത്.

വക്താവ്

ഐ.ടി. പാർക്ക്സ്