കോലഞ്ചേരി: സെൻട്രൽ ബ്യൂറോ ഒഫ് കമ്മ്യൂണിക്കേഷന്റെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ആഘോഷത്തോടനുബന്ധിച്ച് കടമ​റ്റം ജവഹർ വായനശാലയുടെയും യൂത്ത് ക്ലബ്ബിന്റെയും സഹകരണത്തോടെ ജില്ലയിലെ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. ഹൈസ്‌കൂൾ വിഭാഗത്തിൽ പട്ടിമ​റ്റം എം.സി.എം.എച്ച്.എസ്.എസിലെ അൽഷിഫ നസ്രിൻ, ശ്രേയ ശ്രീജിത്ത് എന്നിവർ ഒന്നാം സ്ഥാനവും എളമക്കര ഭവൻസ് വിദ്യാമന്ദിറിലെ സാരംഗ്, അമൽ എന്നിവർ രണ്ടാം സ്ഥാനവും നേടി. ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇടപ്പള്ളി ജി.എച്ച്.എസ്.എസിലെ അനുഗ്രഹ്, ആൽവിൻ എന്നിവർ ഒന്നാംസ്ഥാനവും വാളകം മാർ സ്​റ്റീഫൻ എച്ച്.എസ്.എസിലെ ഹരിശങ്കർ , ദേവാനന്ദ് എന്നിവർ രണ്ടാം സ്ഥാനവും സ്വന്തമാക്കി. പൊതുസമ്മേളനം ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ഡീന ദീപക് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ എൽസി മത്തായി, ജീൽ മാവേലിൽ, ജോസ് വി. ജേക്കബ്, ശിവരാമൻ, ഷീല മോഹൻ, മനോജ് മാത്യൂസ്, കെ.സി.ശശി തുടങ്ങിയവർ സംസാരിച്ചു.