
പെരുമ്പാവൂർ: തണ്ടേക്കാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്‌കൂളിൽ 'ഞങ്ങളും കൃഷിയിലേക്ക്" പദ്ധതിയുടെ ഭാഗമായി 30 സെന്റിൽ കൃഷിചെയ്ത പച്ചക്കറിയുടെ വിളവെടുപ്പ് തണ്ടേക്കാട് മഹല്ല് ജമാഅത്ത് പ്രസിഡന്റ് കെ.കെ.മജീദ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ പി.എ.മുഖ്താർ അദ്ധ്യക്ഷനായിരുന്നു. പ്രധാന അദ്ധ്യാപകൻ വി.പി.അബൂബക്കർ, പി.ടി.എ പ്രസിഡന്റ് മുസ്തഫ ചിറ്റേത്തുകൂടി, പദ്ധതി കോ-ഓർഡിനേറ്റർ കെ.എ.നൗഷാദ്, സ്റ്റാഫ് സെക്രട്ടറി പ്രിയ ഗോപൻ, മുഹമ്മദ് റാഫി എം.ഐ., ഇ.എം.നജീബ്, നഴ്‌സറി സ്‌കൂൾ മാനേജർ നൗഫൽ മലേക്കുടി, ജമാഅത്ത് കിന്റർഗാർട്ടൻ എച്ച്.എം.ബിന്ദു ടീച്ചർ, ഫൗസിയ പി.കെ.എന്നിവർ സംസാരിച്ചു.