പെരുമ്പാവൂർ: കേരള സ്‌ക്രാപ്പ് മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കെ.എസ്.എം.എ മേഖലാ പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിച്ചു. നഗരസഭാ ചെയർമാൻ ടി.എം.സക്കീർ ഹുസൈൻ ഉദ്ഘാടനം നിർവഹിച്ചു. മേഖലാ പ്രസിഡന്റ് എൻ.എ. ഷബീർ അദ്ധ്യക്ഷത വഹിച്ചു. മുത്തു മൗലവി, അനിൽ കട്ടപ്പന, സിദ്ദിഖ് മൂവാറ്റുപുഴ, ഭാസ്‌കരൻ എറണാകുളം,കെ.എ.അൻവർ, റിജു ചെന്താര, അനീഷ് മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.