പെരുമ്പാവൂർ: കെ.എസ്.ഇ.ബി ജീവനക്കാരുടെ മരവിപ്പിച്ച ലീവ് സറണ്ടറും ഡി.എ കുടിശികയും നൽകാത്തതിലും സീനിയർ അസിസ്റ്റന്റ്, ഓവർസീയർ, സബ് എൻജിനിയർ, ലൈൻമാൻ തുടങ്ങിയ ഒഴിവുള്ള തസ്തികകളിലേക്ക് പ്രമോഷൻ നൽകാത്തതിനും എതിരെ കേരള പവർ വർക്കേഴ്സ് കോൺഗ്രസ് ജില്ലാ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി .
മൂവാറ്റുപുഴ ഡിവിഷൻ പ്രസിഡന്റ് ജോബി ജേക്കബിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ല പ്രസിഡന്റ് കെ.കെ.ഇബ്രാഹീംകുട്ടി, കെ.ജി പ്രമോദ്, പി.ഐ അബ്ദുൽകരീം, അലി അറയ്ക്കപ്പടി, രാജേഷ് മരട്, എം.എം അലിയാർ, എം.സി സുമേഷ്, ടി.പി ബേബി, ഷിജു വർഗീസ് തുടങ്ങിയവർ സംസാരിച്ചു.