മൂവാറ്റുപുഴ:പേഴക്കാപ്പിള്ളി ഫോർവേഡ് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസും റാലിയും നടത്തി. ബോധവത്കരണ റാലി പേഴയ്ക്കാപ്പിള്ളി സെൻട്രൽ ജുമാ മസ്ജിദ് ചീഫ് ഇമാം അബ്ദുൽബാരി ഫൈസി ഫ്ലാഗ് ഓഫ് ചെയ്തു. ബോധവത്കരണ ക്ലാസും പ്ലസ് ടു ,എസ് എസ്.എൽ.സി ജേതാക്കൾക്കുള്ള പുരസ്കാര വിതരണവും ഇൻസ്‌പെക്ടർ പി.സി.ബഷീർ നടത്തി. ചടങ്ങിൽ മുഫീദ് അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി സിനാജ് ഇലവുംകുടി സ്വാഗതം പറഞ്ഞു. വാർഡ് അംഗം എ.ടി.സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. പതിനേഴാം വാർഡ് അംഗം ഷാഫി മുതിരക്കാലായിൽ, മുനിസിപ്പൽ കൗൺസിലർ സുബൈർ കുരുട്ടുകാവിൽ,പ്രോഗ്രാം കമ്മിറ്റി കൺവീനർ നാസർ ഹമീദ് എന്നിവർ സംസാരിച്ചു.