lourds

കൊച്ചി: മാനസികാരോഗ്യ ചികിത്സാരംഗത്തെ നൂതനരീതിയായ റിപ്പറ്റിറ്റീവ് ട്രാൻസ്ക്രാനിയൽ മാഗ്നറ്റീവ് സ്റ്റിമുലേഷൻ (ആർ.ടി.എം.എസ് ) എറണാകുളം ലൂർദ് ആശുപത്രിയിൽ ആരംഭിച്ചു. ലൂർദ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ബിഹേവിയറൽ സയൻസ് വിഭാഗമാണ് ചികിത്സ നൽകുന്നത്. ലൂർദ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ബിഹേവിയറൽ സയൻസ് വിഭാഗത്തിന്റെ മുൻമേധാവി ഡോ. രാമചന്ദ്രൻകുട്ടി ഉദ്ഘാടനം നിർവഹിച്ചു. ആശുപത്രി ഡയറക്ടർ ഫാ. ഷൈജു അഗസ്റ്റിൻ തോപ്പിൽ സ്വിച്ച് ഓൺ നടത്തി. വിഷാദം, ഒ.സി.ഡി, പക്ഷാഘാതം, പാർക്കിൻസൺ തുടങ്ങിയ രോഗങ്ങൾക്ക് ഫലപ്രദമായ ചികിത്സാരീതിയാണിത്. ഡോ. റിങ്കു തെരേസ ജോസ്, ഡോ. പ്രതീഷ് പി.ജെ., ഡോ. വിനീത വി.ജോസ് എന്നിവരുടെ നേതൃത്വത്തിൽ ചികിത്സകൾ ലഭ്യമാകും.