പെരുമ്പാവൂർ: ഓടക്കാലി മർച്ചന്റ്‌സ് അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറി പി.പി രാജന്റെ വേർപാടിൽ അശമന്നൂർ പഞ്ചായത്തിലെ വിവിധ സംഘടനകളേയും പൗരപ്രമുഖരേയും പങ്കെടുപ്പിച്ച് അനുശോചന യോഗം നടത്തി. അസോസിയേഷൻ പ്രസിഡന്റ് രാജു മാങ്കുഴ അദ്ധ്യക്ഷത വഹിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ സെക്രട്ടറി എം.എൻ.രമണൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. അശമന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജി ഷാജി, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ.എം.സലിം, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി ഐസക്, സി.പി.എം ഓടക്കാലി ലോക്കൽ സെക്രട്ടറി എ.കെ. സുജീഷ്, കോൺഗ്രസ് അശമന്നൂർ മണ്ഡലം പ്രസിഡന്റ് ബിനോയ് ചെമ്പകശേരി, സി.പി.ഐ ലോക്കൽ സെക്രട്ടറി എൻ.പി.അലിയാർ,മുൻ ഗ്രാമപഞ്ചാത്ത് പ്രസിഡന്റ് പി.കെ.സോമൻ,ഫാ.ജോർജ് പട്ട്‌ലാട്ട്, അശമന്നൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഷാജി സരിഗ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രതീഷ്, സുബൈദ പരീത്, ഹരികൃഷ്ണൻ , ഷൈബി മാത്യു(വൈ.എം.സി.എ),കെ.കെ.അനോഷ് (വൈസ് മെൻ ക്ലബ്ബ്), യൂസഫ് (സി.ഐ.ടി.യു), പി.സി.ശിവൻ (ഐ.എൻ.ടി.യു.സി),ഇ.പി. ജയപ്രകാശ് (എൻ.എസ്.എസ്), നാരായണൻ (എസ്.എൻ.ഡി.പി), സലിം ടൂബ്രദേഴ്‌സ് (സർഗവേദി) മർച്ചന്റ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം.എം.ഷൗക്കത്ത് അലി എന്നിവർ സംസാരിച്ചു.