അങ്കമാലി: മിനി സിവിൽ സ്റ്റേഷൻ പൂർണമായി പ്രവർത്തനക്ഷമമാക്കണമെന്നും എം.എൽ.എയുടെ നിഷ്ക്രിയത്വം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് എൽ.ഡി.എഫ് പാർലിമെന്ററി പാർട്ടിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ സിവിൽ സ്റ്റേഷനു മുന്നിൽ ധർണ നടത്തി. മുൻ മന്ത്രി അഡ്വ.ജോസ് തെറ്റയിൽ ഉദ്ഘാടനം ചെയ്തു. കൗൺസിലർ മാർട്ടിൻ ബി. മുണ്ടാടൻ അദ്ധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം സി.പി.എം ജില്ലാ കമ്മിറ്റി അംഗം സി.കെ.സലിം കുമാർ ഉദ്ഘാടനം ചെയ്തു. നഗരസഭാ പ്രതിപക്ഷ നേതാവ് ടി.വൈ.ഏല്യാസ്, മുൻ നഗരസഭാ ചെയർമാൻ ബെന്നി മൂഞ്ഞേലി, എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി പി. എൻ.ജോഷി, കൗൺസിലർമാരായ ഗ്രേസി ദേവസി, ലേഖ മധു , അജിത ഷിജോ, സരിത അനിൽകുമാർ, രജിനി ശിവദാസൻ, മോളി മാത്യു, സി.പി.ഐ മണ്ഡലം സെക്രട്ടറി സി.ബി.രാജൻ, ജില്ലാ കമ്മിറ്റി അംഗം മുകേഷ് വാര്യർ, സി.പി.എം ലോക്കൽ സെക്രട്ടറി ഇൻ ചാർജ് സജി വർഗീസ് തുടങ്ങിയവർ സംസാരിച്ചു.