st-xaviers
ഡോ. ടോണി മെമ്മോറിയൽ അത് ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനക്കാരായ ആലുവ സെന്റ് സേവ്യേഴ്‌സ് വനിത കോളേജ് അത് ലറ്റിക് ടീം അംഗങ്ങൾ കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. ഡോ. മിലൻ ഫ്രാൻസ്, കോളേജ് മാനേജർ റവ. സിസ്റ്റർ ചാൾസ്, ഫിസിക്കൽ എഡ്യുക്കേഷൻ ഡിപ്പാർട്ട്‌മെന്റ് മേധാവി ഡോ. സിസിലി പേളി അലക്‌സ് എന്നിവരോടൊപ്പം

ആലുവ: 62 -ാമത് ഡോ.ടോണി മെമ്മോറിയൽ സീനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ് വനിതാ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ ആലുവ സെന്റ് സേവ്യേഴ്‌സ് കോളേജ് ടീമിനെ മാനേജ്മെന്റ് അനുമോദിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ.മിലൻ ഫ്രാൻസ്, മാനേജർ സിസ്റ്റർ ചാൾസ്, ഫിസിക്കൽ എഡ്യുക്കേഷൻ ഡിപ്പാർട്ട്‌മെന്റ് മേധാവി ഡോ.സിസിലി പേളി അലക്‌സ് എന്നിവർ സംസാരിച്ചു.