കളമശേരി: തേവയ്ക്കൽ ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ സംഘടിപ്പിച്ച ലഹരിവിരുദ്ധ റാലി ഗ്രാമ പഞ്ചായത്ത് അംഗം എ.എസ്.കെ സലിം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എം. ജിജോ ജോൺ, ഹെഡ്മിസ്ട്രസ് കെ.എസ്.ജലജ, പി.ടി.എ. പ്രസിഡന്റ് സിയാദ് ചെമ്പറക്കി, ജാഗ്രത സമിതി കൺവീനർ അശോകൻ മുക്കോട്ടിൽ, പി.ടി.എ വൈസ് പ്രസിഡന്റ് ജ്യോതി രഘു,കെ.കെ.ഷിനോജ്, ബോബി നാരായണൻ, എം.കെ.ശിവൻ, എം.എ.അസൈനാർ, വിജിമോൾ എന്നിവർ സംസാരിച്ചു.