പറവൂർ: കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന കമ്മിറ്റിയുടെ ഉൾനാടൻ ജാഥയ്ക്ക് പുത്തൻവേലിക്കര, പെരുമ്പടന്ന, വരാപ്പുഴ എന്നിവിടങ്ങളിൽ സ്വീകരണം നൽകി. ജാഥ ക്യാപ്ടൻ കെ.കെ.രമേശൻ, വൈസ് ക്യാപ്ടൻ നിർമ്മല സെൽവരാജ്, മാനേജർ കെ.സി.രാജീവ്, ജാഥാംഗങ്ങളായ പി.എസ്.ബാബു, പി.വി.വിനോദ് കുമാർ, ശ്രീവിദ്യ സുമോദ്, ടി.ആർ.ബോസ്, ആന്റണി ഷീലൻ, വി.എസ്.ഷഡാനന്ദൻ, കെ.എ.വിദ്യാനന്ദൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.