പറവൂർ: കരുമാല്ലൂർ ചെട്ടിക്കാട് മഹിളാസമാജം ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ ഗാന്ധിസ്മൃതി സംഗമവും ലഹരി വിമുക്ത പ്രതിജ്ഞയും നടത്തി. ബെന്നി ജോസഫ് ഉദ്ഘാടനം ചെയ്തു. ബാലവേദി പ്രസിഡന്റ്‌ സഹല അദ്ധ്യക്ഷത വഹിച്ചു. ആദിശങ്കർ ഷിനിൽ, ശ്രീദേവി സുധി, പി.എം.ദിപിൻ, മഹേശ്വരി മോഹൻ, അക്ഷയ ജിഗേഷ്, സനോജ് എന്നിവർ പങ്കെടുത്തു.