citu
തൊഴിലുറപ്പ്തൊഴിലാളികൾ തുറവൂർ ബി എസ് എൻ എൽ ഒഫീസിന് മുമ്പിൽ നടന്ന പ്രതിഷേധ ധർണ്ണ എം ടി വർഗീസ് ഉദ്ഘാടനം ചെയ്യുന്നു.

അങ്കമാലി: തൊഴിലുറപ്പ് നിയമം തകർക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ എൻ.ആർ, ഇ.ജി വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ തുറവൂർ ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ ധർണ യൂണിയൻ ഏരിയാ സെക്രട്ടറി എം.ടി.വർഗീസ് ഉദ്ഘാടനം ചെയ്തു. ലത ശിവൻ അധ്യക്ഷത വഹിച്ചു. വില്ലേജ് സെക്രട്ടറി ജോസഫ് പാറേക്കാട്ടിൽ, സി.പി.എം ലോക്കൽ സെക്രട്ടറി കെ.പി.രാജൻ, പഞ്ചായത്ത് അംഗം എം.എസ്.ശ്രീകാന്ത്, വില്ലേജ് പ്രസിഡന്റ് ലിസി മാത്യു, കെ.വി.പീറ്റർ , കെ.പി.ബാബു എന്നിവർ സംസാരിച്ചു.