nabidinam
മൂവാറ്റുപുഴകാവ് ഭരണസമിതിയുടെ ആഭിമുഖ്യത്തിൽ നബിദിനാഘോഷ യാത്രയിൽ പങ്കെടുക്കുന്നവർക്ക് നൽകിയ പായസ വിതരണോദ്ഘാടനം ഡി.വൈ.എസ്.പി. മുഹമ്മദ് റിയാസ് നിർവ്വഹിക്കുന്നു.

മൂവാറ്റുപുഴ : മൂവാറ്റുപുഴ മേഖലയിലെ വിവിധ പ്രദേശങ്ങളിൽ നടന്ന നബിദിന ഘോഷയാത്രയിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് ശീതള പാനീയങ്ങളും മധുര പലഹാരങ്ങളും വിതരണം ചെയ്ത് ക്ഷേത്രഭാരവാഹികൾ കിഴക്കേക്കര മങ്ങാട് ജുമാമസ്ജിദിന്റ ആഭിമുഖ്യത്തിൽ നടന്നഘോഷയാത്രയിൽപങ്കെടുത്തവർക്ക് മൂവാറ്റുപുഴ കാവ് ക്ഷേത്ര ഭാരവാഹികളുടെ നേതൃത്വത്തിൽ പായസം വിതരണം ചെയ്തു. മൂവാറ്റുപുഴ ഡി.വൈ.എസ്.പി. മുഹമ്മദ് റിയാസ് പായസ വിതരണം ഉദ്ഘാടനം ചെയ്തു. ക്ഷേത്രം സെക്രട്ടറി ശിവദാസൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. മങ്ങാട്ട് ജുമാ മസ്ജിദ് ഇമാം അബ്ദുൽ അസീസ് അഹ്സനി മുഖ്യ പ്രഭാഷണം നടത്തി. കമ്മിറ്റി അംഗം ശങ്കരൻ നമ്പൂതിരി, മഹല്ല് പ്രസിഡന്റ് മുസ്തഫ കമാൽ, അബ്ദുൽ സമദ്, അജി മുണ്ടാട്ട് തുടങ്ങിയവർ സംസാരിച്ചു. പള്ളിച്ചിറങ്ങര ജുമാ മസ്ജിദിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നബിദിന ഘോഷയാത്രയിൽ പങ്കെടുത്തവർക്ക് പള്ളിച്ചിറങ്ങര ശ്രീപള്ളിക്കാവ് ത്രിദേവി ക്ഷേത്ര ഭരണസമിതിയുടെനേതൃത്വത്തിൽ മധുര പലഹാരങ്ങൾ വിതരണം ചെയ്തു.