
കോലഞ്ചേരി: എം.ഒ.എസ്.സി നഴ്‌സിംഗ് കോളേജിലെ മെന്റൽ ഹെൽത്ത് വിഭാഗവും നാഷണൽ സർവീസ് സ്‌കീമും മൂന്നാംവർഷ ബി.എസ്.സി നഴ്‌സിംഗ് വിദ്യാർത്ഥികളും ചേർന്ന് ലോക മാനസികാരോഗ്യ ദിനാഘോഷത്തിന്റെ ഭാഗമായി കോലഞ്ചേരി പ്രൈവറ്റ് ബസ് സ്റ്റാൻഡിലും കോളേജ് ജംഗ്ഷനിലും ഫ്‌ളാഷ് മോബ് നടത്തി. പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് ടി. പി.വർഗീസ് ഉദ്ഘാടനം ചെയ്തു. രണ്ടാം വർഷ എം. എസ്. സി നഴ്‌സിംഗ് വിദ്യാർത്ഥിനി ഷിൻസി പൗലോസ് മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെകുറിച്ച് ക്ളാസെടുത്തു.