
കളമശേരി: ആലങ്ങാട് വില്ലേജിനെ സ്മാർട്ടാക്കുന്നതിന്റെ ഭാഗമായി 50 ലക്ഷം രൂപ സംസ്ഥാന സർക്കാർ അനുവദിച്ചു. നടപ്പു സാമ്പത്തിക വർഷം പ്ലാൻ ഫണ്ട് ഉപയോഗിച്ച് 40 പുതിയ വില്ലേജ് ഓഫീസുകളിൽ സ്മാർട്ട് കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനാണ് ഭരണാനുമതി നൽകിയത്. 50 ലക്ഷം രൂപയാണ് ഒരു വില്ലേജ് ഓഫീസ് നിർമ്മാണത്തിന് നീക്കി വച്ചിട്ടുള്ളത്. ഇതു പ്രകാരമാണ് കളമശേരി നിയോജകമണ്ഡലത്തിലെ ആലങ്ങാട് വില്ലേജിനെ സ്മാർട്ട് വില്ലേജായി ഉൾപ്പെടുത്തി ഭരണാനുമതി നൽകിയതെന്ന് റവന്യൂ മന്ത്രി കെ.രാജൻ, വ്യവസായ മന്ത്രി പി.രാജീവ് എന്നിവർ അറിയിച്ചു.