bms

കൊച്ചി: കെ.എസ്.ഇ.ബിയിലെ ഫീൽഡ് വർക്കേഴ്‌സ് ജീവനക്കാർക്ക് ഏർപ്പെടുത്തിയ 12 മണിക്കൂർ ഡ്യൂട്ടി പിൻവലിക്കണമെന്ന് കേരള വൈദ്യുതി മസ്ദൂർ സംഘം (ബി.എം.എസ്) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കേരള വൈദ്യുതി മസ്ദൂർ സംഘം സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ വർക്കിംഗ് പ്രസിഡന്റ് സി.ബി. അജിത്കുമാർ അദ്ധ്യക്ഷത വഹിച്ചു. ബി.എം.എസ് ജില്ലാ സെക്രട്ടറി ധനീഷ് നീറിക്കോട്, സംസ്ഥാന ജനറൽ സെക്രട്ടറി ഗിരീഷ് കുളത്തൂർ, പി.പി. സജീവ്കുമാർ, പി.എസ്. മനോജ്കുമാർ, ഒ.ടി.ബിജു, എം.ജി.മണിക്കുട്ടൻ, എം.എൻ.മഹേഷ് എന്നിവർ സംസാരിച്ചു.