കുറുപ്പംപടി: ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ കമ്മറ്റിയുടെ നേതൃത്വത്തിൽ നവംബർ മൂന്നിന് നടത്തുന്ന പാർലമെന്റ് മാർച്ചിന്റെ പ്രചാരണാർത്ഥം പെരുമ്പാവൂർ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച കാൽനട ജാഥ ജില്ലാ പ്രസിഡന്റ്‌ അനീഷ് എം.മാത്യു ഉദ്ഘാടനം ചെയ്തു. അറക്കപ്പടി, വളയൻചിറങ്ങര, പുല്ലുവഴി, അല്ലപ്ര എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം ജാഥ വെങ്ങോലയിൽ സമാപിച്ചു. സമാപന സമ്മേളനം ഡി.വൈ.എഫ്.ഐ മുൻ ജില്ലാ സെക്രട്ടറി കെ.എസ്.അരുൺകുമാർ ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്ടൻ നിഖിൽ ബാബു, ജില്ലാ കമ്മിറ്റി അംഗം പി.എ.അഷ്‌കർ, ടി.വി. വൈശാഖ്‌, ശരണ്യ ശ്രീകുമാർ, പി.എസ്.ഗോകുൽ എന്നിവർ സംസാരിച്ചു.