പറവൂർ: തീരദേശങ്ങളിലെ കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച് പൊതുപ്രവർത്തകർക്കും മാദ്ധ്യമ പ്രവർത്തകർക്കുമായി എക്യൂനോക്റ്റും നോർത്ത് പറവൂർ ‌‌പ്രസ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന ശില്പശാല നാളെ പറവൂർ ടി.ബി. ഹാളിൽ നടക്കും. രാവിലെ ഒമ്പതരയ്ക്ക് രജിസ്ട്രേഷൻ. പത്തിന് കേരള മീഡിയ അക്കാഡമി ഡയറക്ടർ കെ.രാജഗോപാൽ ശില്പശാല ഉദ്ഘാടനം ചെയ്യും. പരിസ്ഥിതി മാദ്ധ്യമ പ്രവർത്തക എം.സുചിത്ര മുഖ്യപ്രഭാഷണം നടത്തും. ഡോ.സി.ജി.മധുസൂദനൻ വിഷയം അവതരിപ്പിക്കും. കുമ്പളങ്ങിയിലെ വേലിയേറ്റ, വെള്ളപ്പൊക്ക അനുഭവങ്ങൾ എന്ന വിഷയത്തിൽ ഡോക്യുമെന്ററി പ്രദർശനമുണ്ടാകും. തുടർന്ന് പൊതുചർച്ചയോടെ സമാപിക്കും.