ആലുവ: ഡിമെൻഷ്യ ബാധിതരുടെ സാമൂഹ്യ /ആരോഗ്യ സുരക്ഷിതത്വത്തെ മുൻനിർത്തി ജില്ലാ ഭരണകൂടവും കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാല സെന്റർ ഫോർ ന്യൂറോസയൻസിന്റെ പ്രജ്ഞയും സംയുക്തമായി സാമൂഹ്യനീതി വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന 'ബോധി' പദ്ധതിയുടെ ഭാഗമായി റൂറൽ ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥർക്കായി ഡിമെൻഷ്യ ബോധവത്കരണ ക്ളാസ് സംഘടിപ്പിച്ചു. ബോധി പ്രൊജക്ട് മാനേജർ പ്രസാദ് എം.ഗോപാൽ ക്ളാസെടുത്തു.