sn
ബിരുദ പരീക്ഷയിൽ സംസ്‌കൃതത്തിന് ഒന്നാം റാങ്ക് നേടിയ തായിക്കാട്ടുകര എസ്.എൻ പുരം വെളിയത്ത് വീട്ടിൽ പ്രവീണക്ക് ശ്രീനാരായണ മെൻസ് ഫോറത്തിന്റെ ഉപഹാരം ചെയർമാൻ മനോഹരൻ തറയിൽ സമ്മാനിക്കുന്നു

ആലുവ: ബിരുദ പരീക്ഷയിൽ സംസ്‌കൃതത്തിന് ഒന്നാം റാങ്ക് കരസ്ഥമാക്കിയ തായിക്കാട്ടുകര എസ്.എൻ പുരം വെളിയത്ത് വീട്ടിൽ ബാബു-സിന്ധു ദമ്പതികളുടെ മകൾ പ്രവീണയെ ശ്രീനാരായണ മെൻസ് ഫോറം ചാരിറ്റബിൾ സൊസൈറ്റി ആദരിച്ചു. ചെയർമാൻ മനോഹരൻ തറയിൽ ഉപഹാരം നൽകി. കൺവീനർ പ്രകാശ് പുറത്തുംമുറി, ട്രഷറർ ജയരാജൻ, ജോയിന്റ് കൺവീനർ വിബിൻ കുമാർ, മുരളീധരൻ,
വിദ്യാധരൻ, എം.എസ്.ശിവൻ, ബിജു വാലത്ത് എന്നിവർ സംസാരിച്ചു.