
മട്ടാഞ്ചേരി: എറണാകുളം യോഗാ സ്പോർട്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ജില്ലാ യോഗാസന മത്സരത്തിൽ ഇടപ്പള്ളി ലൈഫ് യോഗാ സെന്റർ ചാമ്പ്യൻമാരായി.വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ എളമക്കര ഭവൻസ് വിദ്യാമന്ദിറിനാണ് ഒന്നാം സ്ഥാനം. മത്സരങ്ങൾ ഉമ തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നാഷണൽ യോഗാ ഫെഡറേഷൻ സീനിയർ വൈസ് പ്രസിഡന്റ് യോഗരത്ന കെ.പി.ഭാസ്കര മേനോൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന അസോസിയേഷൻ ട്രഷറർ എം.എം.സലീം, ജില്ലാ പ്രസിഡന്റ് സാജൻ പോൾ, സെക്രട്ടറി സുശീല ഗോപിനാഥ്, അഡ്വ.തങ്കച്ചൻ വർഗീസ്, ഉഷ ഹരിഹരൻ, ഇ.കെ.സംഗീത എന്നിവർ സംസാരിച്ചു. ടി.ജെ.വിനോദ് എം.എൽ.എ സമ്മാനദാനം നിർവഹിച്ചു.