പറവൂർ: പറവൂർ നിയോജക മണ്ഡലത്തിൽ യാതൊരു വികസനവും നടപ്പിലാക്കാൻ കഴിയാത്ത എം.എൽ.എയുടെ ജനവിരുദ്ധ നിലപാടുകൾക്കെതിരെ സി.പി.എമ്മിന്റെ നേതൃത്വത്തിൽ പ്രതിഷേധ സമ്മേളനങ്ങൾ നടത്തി. പുത്തൻവേലിക്കരയിൽ ഏരിയാ സെക്രട്ടറി ടി.ആർ. ബോസ് ഉദ്ഘാടനം ചെയ്തു. സി.എ.സജീവൻ അദ്ധ്യക്ഷത വഹിച്ചു. ചേന്ദമംഗലത്ത് ജില്ലാ കമ്മിറ്റി അംഗം പി.എസ്. ഷൈല ഉദ്ഘാടനം ചെയ്തു. കെ.ജി.ബാസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു. മൂത്തകുന്നത്ത് ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.പി.പത്രോസ് ഉദ്ഘാടനം ചെയ്തു. എം.കെ. കുഞ്ഞപ്പൻ അദ്ധ്യക്ഷത വഹിച്ചു. മുനമ്പം കവലയിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. ഗിരിജ അജിത്ത് അദ്ധ്യക്ഷത വഹിച്ചു. ചെത്ത്യാട്ടുകുടിയിൽ സംസ്ഥാന കമ്മിറ്റി അംഗം എസ്. സതീഷ് ഉദ്ഘാടനം ചെയ്തു. എം.ആർ.റീന അദ്ധ്യക്ഷത വഹിച്ചു. ഏഴിക്കരയിൽ സംസ്ഥാന കമ്മിറ്റി അംഗം സി.എം. ദിനേശ് മണി ഉദ്ഘാടനം ചെയ്തു. എ.സി. ഷാൻ അദ്ധ്യക്ഷത വഹിച്ചു. കെ.എം.കെ കവലയിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി.ബി.ദേവദർശൻ ഉദ്ഘാടനം ചെയ്തു. എൻ.എസ്.സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.