exhibition

കൊച്ചി: ഓർത്തിക് ക്രിയേറ്റീവ് സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രശസ്ത ചിത്രകാരൻ ടി. കലാധരന്റെ ചിത്രപ്രദർശനം ഓർത്തിക് 20-22 ഇന്നലെ എറണാകുളം കരിക്കാമുറിയിലുള്ള നാണപ്പ ആർട്ട് ഗ്യാലറിയിൽ ആരംഭിച്ചു. അക്കിത്തം നാരായണൻ ഉദ്ഘാടനം ചെയ്തു. 50 പുതിയ ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. കെ.എൻ.ഷാജി, എം. രാമചന്ദ്രൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. 14ന് പ്രദർശനം സമാപിക്കും.