accidents

കൊച്ചി : വാഹനാപകടങ്ങളുടെ പശ്ചാത്തലത്തിൽ പരിശോധനകളുടെ പേരിലുള്ള പ്രഹസനങ്ങൾ ഒഴിവാക്കി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നിയമങ്ങൾ കർശനമായി നടപ്പാക്കണമെന്നും കോടതി ഉത്തരവുകൾ പ്രവർത്തികമാക്കണമെന്നും ട്രക്ക് ഓണേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. നിയമലംഘനം നടത്തുന്ന വാഹനങ്ങൾക്കെതിരെ നടപടി എടുക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണം. ടിപ്പറുകളിൽ ഏറിയ പങ്കും അമിത വേഗതയിലും അധിക ഭാരവും കയറ്റിയാണ് സർവീസ് നടത്തുന്നത്. അതുപോലെയാണ് തടി കയറ്റി വരുന്ന വാഹനങ്ങളും. ഇത്തരം വാഹനങ്ങളിൽ പരിശോധന കർശനമാക്കണം. നിയമം ലംഘിക്കുന്ന ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കണം. വാർത്താസമ്മളനത്തിൽ ഓൾ കേരള ട്രക്ക് ഓണേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സുബിൻ പോൾ , ഓൾ കേരള രജിസ്റ്റേർഡ് ട്രക്ക് ഓണേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് അനൂപ് കെ എ എന്നിവർ പങ്കെടുത്തു.