കളമശേരി: ഏലൂർ നഗരസഭയുടെ നേതൃത്വത്തിൽ നടന്ന സാമൂഹ്യമേളയുടെ ഭാഗമായുള്ള ഘോഷയാത്ര

പാതാളം ഡിസ്‌പെൻസറിയിൽ നിന്നാരംഭിച്ച് ടൗൺഹാളിൽ സമാപിച്ചു, നഗരസഭാ ചെയർമാൻ എ.ഡി.സുജിൽ ഉദ്ഘാടനം ചെയ്തു. കലാ,കായിക മത്സരങ്ങൾ നടന്നു. കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ വിനയ സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ ലീല ബാബു, കൗൺസിലർമാരായ പി.എ.ഷെറീഫ്, പി.ബി.രാജേഷ്, ദിവ്യാനോബി, പി.എം.അയൂബ്, എസ്. ഷാജി എന്നിവർ പങ്കെടുത്തു.