
കൊച്ചി: കർഷകർക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പാക്കാനായി ഓരോ കൃഷി ഭവനിലും ഒരു മൂല്യവർദ്ധിത ഉത്പന്നം ഒരുക്കുമെന്ന് കൃഷി മന്ത്രി പി.പ്രസാദ് പറഞ്ഞു. കടമക്കുടി -വരാപ്പുഴ ജൈവ പൊക്കാളി ഐ.സി.എസ് സംഘടിപ്പിച്ച പൊക്കാളി കൊയ്‌ത്തുത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കാർഷിക ഉത്പന്ന പ്രചാരണത്തിനായി പ്രത്യേക കമ്പനി ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ മാനുവൽ, ജില്ലാ പഞ്ചായത്ത് അംഗം എൽസി ജോർജ്ജ്, വരാപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോസഫ് , കടമക്കുടി ഗ്രാമ പഞ്ചായത്ത് അംഗം പ്രബിൻ ദിലീപ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.