തൃക്കാക്കര: തുതിയൂർ കൊറ്റേത്ത് റോഡിൽ 25 കിലോ തൂക്കവും നാലടിയോളം നീളവുമുള്ള ഉടുമ്പിനെ കണ്ടെത്തി. തൂതിയൂർ സ്വദേശി അബ്രോസ് എത്തി ഇതിനെ ചാക്കിലാക്കി. വനംവകുപ്പിന്റെ നിർദ്ദേശപ്രകാരം തുതിയൂർ ഭവൻസ് സ്കൂളിന് സമീപമുള്ള കാട്ടിലേക്ക് തുറന്നു വിട്ടു.