photo
എടവനക്കാട് എസ്.പി. സഭ എൽ.പി. സ്‌കൂളിലെ കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ ആരംഭിച്ച പച്ചക്കറി കൃഷി വിളവെടുപ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ. സാജിത്ത് ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി എടവനക്കാട് എസ്.പി സഭ എൽ.പി സ്‌കൂളിലെ കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ ആരംഭിച്ച പച്ചക്കറിക്കൃഷിയുടെ വിളവെടുപ്പ് നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ.സാജിത്ത് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് കെ.ബി.ബിന്ദു അദ്ധ്യക്ഷത വഹിച്ചു. കാർഷിക ക്ലബ്ബ്‌ കോ ഓർഡിനേറ്റർ എ.എ.സുധീർ, കൃഷി ഓഫീസർ പി.കെ.ഷജ്‌ന, കൃഷി അസിസ്റ്റന്റ് കെ.സി.മനു, സി.എസ്.സനീഷ്, സി.എസ്.വൈശാഖ്, വി.ജി.ഐശ്വര്യദേവി, പി.എം.റമീന, ടി.പി.തുഷാര എന്നിവർ പങ്കെടുത്തു.