
തൃപ്പൂണിത്തുറ: സംസ്ഥാന സർക്കാരിന്റെ 'ഞങ്ങളും കൃഷിയിലേക്ക്" പദ്ധതിയുടെ ഭാഗമായി കാട്ടിക്കുന്ന് പബ്ളിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മരച്ചീനിക്കൃഷി തുടങ്ങി. വൈക്കം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.കെ. ശീമോൻ നടീൽ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ടി.കെ. പീതാംബരൻ, സെക്രട്ടറി ടി.എം രാമചന്ദ്രൻ, മികച്ച കേരകർഷകൻ സി.കെ. ശ്രീധരൻ ചെത്തിക്കാട്ട്, വൈസ് പ്രസിഡന്റ് കെ.എം. ശ്രീവത്സൻ, കമ്മിറ്റി മെമ്പർമാരായ സി.പി മനോഹരൻ, എം.എസ്. കൃഷ്ണകുമാർ, വനിതാ ലൈബ്രേറിയൻ നിഷാ കണ്ണപ്പൻ എന്നിവർ പങ്കെടുത്തു.