കളമശേരി: ലോക തപാൽ ദിനത്തോടനുബന്ധിച്ച് ഏലൂർ ഫാക്ട് ടൗൺഷിപ്പ് ഹൈസ്കൂളിലെ എൽ.പി വിഭാഗം കുട്ടികൾ ആലുവ ഹെഡ് പോസ്റ്റ് ഓഫീസ് സന്ദർശിച്ചു. പോസ്റ്റ് ഓഫീസിലെ പ്രവർത്തനങ്ങൾ കുട്ടികൾക്ക് ഉദ്യോഗസ്ഥർ വിവരിച്ചു നൽകി. പോസ്റ്റ് മാസ്റ്റർ ഷീല, എ.എസ്.പിമാരായ ജയ മൂർത്തി , സതീദേവി, പോസ്റ്റ് മാൻ അശോകൻ എന്നിവർ ചേർന്ന് മധുരം നൽകി കുട്ടികളെ സ്വീകരിച്ചു. പോസ്റ്റ് കാർഡ് വാങ്ങി എഴുതി പോസ്റ്റ് ചെയ്താണ് കുട്ടികൾ മടങ്ങിയത്.