photo
പട്ടികജാതി വർഗ്ഗ ഏകോപന സമിതി പള്ളിപ്പുറം പഞ്ചായത്ത് കമ്മിറ്റിയോഗം സംസ്ഥാന ജനറൽ സെക്രട്ടറി എൻ.ആർ. സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: മതം മാറിയ ക്രൈസ്തവരെയും മുസ്ലിങ്ങളെയും പട്ടികജാതി ലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം ഭരണഘടനാ വിരുദ്ധമാണെന്നും നീക്കത്തിൽ നിന്ന് പിൻമാറണമെന്നും പട്ടികജാതി-വർഗ ഏകാപന സമിതി പള്ളിപ്പുറം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
കേന്ദ്ര സർക്കാരിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എൻ.ആർ. സന്തോഷ് പറഞ്ഞു. സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. സി.ആർ. തങ്കരാജ്, കെ.എസ്.പ്രസാദ്, ശ്യാമിനി സജിത്ത്, എൻ.ജി.ഗീത, പി.സി.വിജയൻ, ജെ.എ.അശോകൻ, പി.കെ.കൃഷ്ണൻ, കെ.എം. വിശ്വനാഥൻ, സൂര്യ ജിനേഷ് എന്നിവർ സംസാരിച്ചു.