
മൂവാറ്റുപുഴ: ദളിത് ലീഗ് മുൻ സംസ്ഥാന ട്രഷററും പായിപ്ര ഗ്രാമപഞ്ചായത്ത് മുൻ അംഗവുമായ പി.സി.രാജന്റെ നിര്യാണത്തിൽ സർവകക്ഷിയോഗം അനുശോചിച്ചു.
പായിപ്ര സ്കൂൾ ജംഗ്ഷനിൽ ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി, ദളിത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.മുരളീധരൻ (മലപ്പുറം), പി.എ. ബഷീർ, എം.എം. സീതി, സക്കീർ ഹുസൈൻ, ആർ.സുകുമാരൻ, അഡ്വ. എൽദോസ് പോൾ, പായിപ്ര കൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.