t

തൃപ്പൂണിത്തുറ: കേരള സംഗീത നാടക അക്കാഡമിയും തൃപ്പൂണിത്തുറ നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന ഓട്ടംതുള്ളൽ, ചാക്യാർകൂത്ത് മഹോത്സവം 'വാചികം 2022" ഇരുമ്പനം തണ്ണീർച്ചാൽ പാർക്ക് ഓപ്പൺ സ്റ്റേജിൽ ആരംഭിച്ചു. കേരള കലാമണ്ഡലം കൽപ്പിത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. കെ.ജി. പൗലോസ് ഉദ്ഘാടനം ചെയ്തു. അക്കാഡമി ചെയർമാൻ സേവ്യർ പുൽപ്പാട്ട് അദ്ധ്യക്ഷനായി. ശിവൻ നമ്പൂതിരി, കലാമണ്ഡലം പ്രഭാകരൻ എന്നിവർ മുഖ്യാതിഥികളായി. നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ്,​ വൈസ് ചെയർമാൻ കെ.കെ. പ്രദീപ്കുമാർ എന്നിവർ സംസാരിച്ചു. വെള്ളിയാഴ്ച വരെ ദിവസേന വൈകിട്ട് 6.30 മുതൽ ഓട്ടൻതുള്ളലും ചാക്യാർകൂത്തും അവതരണം നടക്കും.