court

കൊച്ചി: കോഴിക്കോട് മെഡിക്കൽ കോളേജിലെ മൂന്നു സെക്യൂരിറ്റി ജീവനക്കാരെ മർദ്ദിച്ച കേസിൽ പ്രതികളായ ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗം കെ. അരുൺ, എം.കെ. അഷിൻ, കെ. രാജേഷ്, മുഹമ്മദ് ഷബീർ, എം. സജിൻ എന്നിവർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. സെപ്തംബർ ആറു മുതൽ പ്രതികൾ കസ്റ്റഡിയിലാണെന്നു വിലയിരുത്തിയാണ് ജസ്റ്റിസ് വിജു എബ്രഹാം ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആൾജാമ്യവുമാണ് മുഖ്യ വ്യവസ്ഥ. മെഡിക്കൽ കോളേജ് സൂപ്രണ്ടിനെ കാണാനെത്തിയവരെ പാസില്ലെന്ന കാരണത്താൽ തടഞ്ഞതിനെ തുടർന്നാണ് ആഗസ്റ്റ് 31 നാണ് സെക്യൂരിറ്റി ജീവനക്കാരായ കോഴിക്കോട് നരിക്കുനി സ്വദേശി ദിനേശൻ, കുറ്റ‌്യാടി സ്വദേശി രവീന്ദ്രൻ, ബാലുശേരി സ്വദേശി ശ്രീലേഷ് എന്നിവർക്കു മർദ്ദനമേറ്റത്. പ്രതികൾക്ക് മജിസ്ട്രേട്ട് കോടതിയും സെഷൻസ് കോടതിയും ജാമ്യം നിഷേധിച്ചിരുന്നു.