kummanam

മൂവാറ്റുപുഴ: കിഴക്കേക്കര ശ്രീരാമകൃഷ്ണ ആശ്രമത്തിൽ നവരാത്രിയോട് അനുബന്ധിച്ച് നടന്ന മഹാനവമി ആഘോഷം മുൻ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്‌തു. മഠാധിപതി സ്വാമി അക്ഷയാത്മാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. ആർ. ബൈജു, എൻ.പി.ജയൻ, ഡോ.അനഘ ബാബു എന്നിവർ സംസാരിച്ചു. മികച്ച ആരോഗ്യ പ്രവർത്തക പണ്ടപ്പിള്ളി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ഉഷയെ കുമ്മനം രാജശേഖരൻ പൊന്നാടയണിയിച്ച് ആദരിച്ചു.