mcroad

മൂവാറ്റുപുഴ : എം.സി റോഡിൽ കച്ചേരിത്താഴത്ത് കുടിവെള്ള വിതരണ പൈപ്പ് പൊട്ടി റോഡ് തകർന്നു. ഇന്നലെ ഉച്ചയോടെയാണിത്. മൂന്നുമാസം മുമ്പും ഇവിടെ പൈപ്പ് പൊട്ടിയിരുന്നു. തകർന്ന റോഡിലെ കുഴിയിൽ വാഹനങ്ങൾ വീഴാതിരിക്കാൻ പൊലീസ് ട്രാഫിക് കോൺ സ്ഥാപിച്ചിട്ടുണ്ട്.