തൃപ്പൂണിത്തുറ: പ്രതിപക്ഷത്തെ പൂർണമായും ഒഴിവാക്കി മുനിസിപ്പാലിറ്റിയും കേരള സംഗീത നാടക അക്കാഡമിയും സംയുക്തമായി തണ്ണീർചാൽ പാർക്കിൽ സംഘടിപ്പിച്ച വാചികം 2022 പരിപാടിക്കെതിരെ പ്രതിപക്ഷ വാർഡ് കൗൺസിലർമാർ വേദിക്ക് പുറത്ത് കരിന്തുണി കൊണ്ട് വായ മൂടിക്കെട്ടി പ്രതിഷേധിച്ചു.
പ്രതിപക്ഷ നേതാവ് പി.കെ.പീതാംബരൻ അധ്യക്ഷത വഹിച്ച യോഗം ജില്ലാ ഉപാദ്ധ്യക്ഷൻ പി.എൽ.ബാബു ഉദ്ഘാടനം ചെയ്തു. വള്ളി രവി, കൗൺസിലർമാരായ രാധിക വർമ്മ, രൂപ രാജു, വള്ളി മുരളീധരൻ, രജനി ചന്ദ്രൻ, കെ.ആർ.വിജയശ്രീ,കെ.ആർ.രാജേഷ്, ശോണിമ നവീൻ, സന്ധ്യാ വാസുദേവൻ, സുധാ സുരേഷ്, രതി രാജു, സാവിത്രി നരസിംഹറാവു, സുപ്രഭ പീതാംബരൻ എന്നിവർ സംസാരിച്ചു.