മൂവാറ്റുപുഴ: ഹരിവരാസനം ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ശബരിമല അയ്യപ്പസേവാസമാജവും വെള്ളൂർകുന്നം മഹാദേവക്ഷേത്രവും നവംബർ 19ന് മൂവാറ്റുപുഴയിൽ അയ്യപ്പൻവിളക്ക് സംഘടിപ്പിക്കും. സ്വാഗതസംഘം രൂപീകരിച്ചു. വെള്ളൂർക്കുന്നം ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ശബരിമല അയ്യപ്പസേവാസമാജം ദേശീയ ഉപാദ്ധ്യക്ഷൻ സ്വാമി അയ്യപ്പദാസ്, ദേശീയ സംഘടനാ സെക്രട്ടറി വി.കെ. വിശ്വനാഥൻ, ക്ഷേത്രം പ്രസിഡന്റ് ബി.ബി.കിഷോർ, അയ്യപ്പസേവാസമാജം താലൂക്ക് അദ്ധ്യക്ഷൻ പി.കെ.ചന്ദ്രശേഖരൻ, ആർ.എസ്.എസ് ജില്ലാ സമ്പർക്കപ്രമുഖ് എസ്. സന്തോഷ്, സമാജം ജില്ലാ കമ്മറ്റിഅംഗം വി.പി. സജീവ്, താലൂക്ക് സെക്രട്ടറി കെ.എസ്. സുജേഷ് എന്നിവർ സംസാരിച്ചു.