pm
പി.എം എന്ന രസികൻ

കൊച്ചി: മുതിർന്ന ബി.ജെ.പി നേതാവും ദേശീയ കൗൺസിൽ അംഗവുമായ പി.എം. വേലായുധന്റെ പൊതുജീവിതത്തെ ആധാരമാക്കി ബേബി കരുവേലി രചിച്ച 'പി.എം. എന്ന രസികൻ" പുസ്തകം ഈമാസം15ന് ഗോവ ഗവർണർ അഡ്വ. പി. എസ്. ശ്രീധരൻപിള്ള പ്രകാശനം ചെയ്യും. ബി.ടി.എച്ച് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ പി.എസ്. സി മുൻ ചെയർമാൻ ഡോ.കെ.എസ്. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും.
പ്രൊഫ. എം.കെ. സാനു, ജസ്റ്റിസ് പി. നാരായണക്കുറുപ്പ്, ജസ്റ്റിസ്.സി.കെ. അബ്ദുൾറഹിം, പത്മശ്രീ എം.കെ. കുഞ്ഞോൽ, ഡോ. ഏലിയാസ് അത്താനസിയോസ് മെത്രാപ്പോലീത്ത, ജയശങ്കർ, ഡോ.ദിവ്യ സുരേഷ്, കെ.ജി. ഹരിദാസ് എന്നിവർ സംസാരി​ക്കും.