manas

കൊച്ചി: ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ മാനസികാരോഗ്യ വിഭാഗം എറണാകുളം മെഡിക്കൽ സെന്ററിൽ സംഘടിപ്പിച്ച ലോക മാനസികാരോഗ്യ ദിനാചരണം ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഡയറക്ടർ ഡോ.ടി.വി.രവി അദ്ധ്യക്ഷത വഹിച്ചു. ഉമ തോമസ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ. ശ്രീനിവാസ കമ്മത്ത്, ഇടപ്പള്ളി ബ്രാഞ്ച് പ്രസിഡന്റ് ഡോ.സക്കറിയ പോൾ, ഐ.എം.എ ദേശീയ മാനസികാരോഗ്യ വിഭാഗം ചെയർമാൻ ഡോ.എൻ.ദിനേഷ്, ഡോ.ഷീൻ മരിയ ജേക്കബ്, മെഡിക്കൽ സെന്റർ ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ.അനു അശോകൻ എന്നിവർ സംസാരിച്ചു.