
പറവൂർ: ബ്ലോക്ക് പഞ്ചായത്ത് രണ്ടരലക്ഷം രൂപ ഉപയോഗിച്ച് കൈതാരം ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് കബഡി മാറ്റ് നൽകി. വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ് അദ്ധ്യക്ഷത വഹിച്ചു. ബബിത ദിലീപ്, ഗാന അനൂപ്, ജെൻസി തോമസ്, നിത സ്റ്റാലിൻ, ശശികല, എ.എ. അജയൻ, എൻ.എസ്. മനോജ്, വി.സി. റൂബി എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളുടെ കബഡി മത്സരവും പ്രകൃതി സ്കൂളിന്റെ പ്രചരണാർത്ഥം സംഘടിപ്പിച്ച മത്സരങ്ങളുടെ സമ്മാനദാനവും നടന്നു.