r

കുറുപ്പംപടി: ഒരുമാസം നീളുന്ന ലഹരിവിരുദ്ധ പരിപാടിയുടെ ഭാഗമായി മുടക്കുഴ ഗ്രാമപഞ്ചായത്ത് സി.ഡിഎസിന്റെയും ബാലസഭയുടെയും നേതൃത്വത്തിൽ ലഹരിവിരുദ്ധ കൂട്ടയോട്ടവും ബോധവത്കരണ സെമിനാറും നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോഷ്നി എൽദോ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ ദീപ ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൻ ഷിജി ബെന്നി, പെരുമ്പാവൂർ എക്സെസ് ഇൻസ്പെക്ടർ സുമേഷ് എന്നിവർ പ്രസംഗിച്ചു.