t
തൃപ്പൂണിത്തുറ എസ്.എൻ. ജംഗ്ഷൻ മെട്രോ സ്റ്റേഷനിൽ കുടുംബശ്രീ പ്രീമിയം ബാസ്ക്കറ്റിന്റെ ഉദ്ഘാടനം തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യുന്നു.

തൃപ്പൂണിത്തുറ: കുടുംബശ്രീ പ്രീമിയം ബാസ്‌കറ്റ് മന്ത്രി. എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സംരംഭങ്ങളുടെ പ്രീമിയം ഉത്പന്നങ്ങളും ജോയിന്റ് ലയബലിറ്റി ഗ്രൂപ്പുകളുടെ (ജെ.എൽ.ജി) പച്ചക്കറിയും വിപണനം നടത്തുകയാണ് പ്രീമിയം ബാസ്‌കറ്റിന്റെ ലക്ഷ്യം.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും കുടുംബശ്രീ സംരംഭക ഗ്രൂപ്പുകളുടെയും പ്രീമിയം ഉത്പന്നങ്ങളും ജെ.എൽ.ജി ഗ്രൂപ്പുകളുടെ പച്ചക്കറിയും കട്ട് വെജിറ്റബിളും ആണ് പ്രീമിയം ബാസ്‌കറ്റിൽ ലഭ്യമാകുക. കൂടാതെ ചായ, കോഫി, സ്‌നാക്‌സ്, കൂൾ ഡ്രിങ്ക്‌സ് എന്നിവയും കുടുംബശ്രീ പ്രീമിയം ബാസ്‌കറ്റിലൂടെ ലഭ്യമാകും. എസ്.എൻ.ജംഗ്ഷൻ മെട്രോ സ്റ്റേഷനിൽ 600 സ്‌ക്വയർ ഫീറ്റിൽ 14 ലക്ഷം രൂപ ചെലവിട്ട് പദ്ധതി പൂർത്തീകരിച്ചിരിക്കുന്നത്. ചടങ്ങിൽ കെ.ബാബു എം.എൽ.എ, കെ.എം.ആർ.എൽ എം.ഡി ലോകനാഥ് ബെഹ്‌റ, കുടുംബശ്രീ എക്‌സിക്യുട്ടീവ് ഡയറക്ടർ ജാഫർ മാലിക്, ഫോർട്ടുകൊച്ചി സബ് കളക്ടർ പി.വിഷ്ണുരാജ്, തൃപ്പൂണിത്തുറ നഗരസഭാ ചെയർപേഴ്‌സൺ രമ സന്തോഷ്, കുടുംബശ്രീ മാർക്കറ്റിംഗ് പ്രോഗ്രാം ഓഫീസർ എസ്.ശ്രീകാന്ത്, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ എം.ബി.പ്രീതി, തൃപ്പൂണിത്തുറ നഗരസഭാ വാർഡ് കൗൺസിലർ റോജ തുടങ്ങിയവർ പങ്കെടുത്തു.