മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരത്തിൽ റോട്ടറി റോഡിൽ പ്ലാമൂട്ടിൽ ബിൽഡിംഗിലെ കിണർ 30ഓളം അടിയിലേക്ക് ഇടിഞ്ഞുതാഴ്‌ന്നു. തിങ്കളാഴ്‌ച രാത്രി ഏഴരയോടെയാണിത്. പതിനാറോളം റിങ്ങുകൾ ഭൂമിക്കടിയിലായി. കിണറ്റിലെ വെള്ളവും വറ്റി. 30 വർഷം പഴക്കമുള്ള കിണറാണിത്.