കുറുപ്പംപടി: മുടക്കുഴ കുടുംബാരോഗ്യകേന്ദ്രത്തിൽ കുഷ്ഠരോഗ നിവാരണയജ്ഞം ആരംഭിച്ചു. 5 മുതൽ 18 വയസുവരെയുള്ളവർക്ക് സ്കൂളുകളിൽ ബോധവത്കരണം ഉൾപ്പെടെയാണ് യജ്ഞം. പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റോഷ്നി എൽദോ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അദ്ധ്യക്ഷരായ കെ.ജെ. മാത്യു, ജോസ് എ.പോൾ, വത്സ വേലായുധൻ, പഞ്ചായത്ത് അംഗം ഡോളി ബാബു, ബിന്ദു ഉണ്ണി, മെഡിക്കൽ ഓഫീസർ ഡോ.രാജിക കുട്ടപ്പൻ, ഹെൽത്ത് ഇൻസ്പെക്ടർ ജിജി എന്നിവർ പ്രസംഗിച്ചു.