
കൊച്ചി മെട്രോ യാത്രക്കാർക്ക് സൗജന്യ വൈഫൈ സർവീസ് തുടങ്ങി. കെ.എം.ആർ.എൽ എം.ഡി ലോക്‌നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്തു. 4ജി നെറ്റ്‌വർക്കിലുള്ള വൈഫൈ 5ജി എത്തുന്നതോടെ അപ്ഗ്രേഡ് ചെയ്യും. വൈഫൈ ഉപയോഗിക്കുന്നവരുടെ ഡേറ്റ സുരക്ഷിതമാക്കാനുള്ള മുൻകരുതലുകളെടുത്തിട്ടുണ്ടെന്ന് ബെഹ്റ പറഞ്ഞു. ഡിജിറ്റൽ ഇന്ത്യ കാമ്പയിനിന്റെ ഭാഗമായി തിരുവനന്തപുരം വേൾഡ്ഷോർ കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി. മൊബൈലിൽ വൈഫൈ ബട്ടൺ ഓൺ ചെയ്ത് ‘KMRL Free Wi-Fi’ സെലക്ട് ചെയ്ത് പേരും മൊബൈൽ നമ്പരും നൽകുക. അപ്പോൾ ലഭിക്കുന്ന ഒ.ടി.പി ഉപയോഗിച്ച് സൈൻഇൻ ചെയ്യാം.