തൃക്കാക്കര: ഒന്നാകാൻ തൃക്കാക്കര, ഒന്നാമതാകാൻ തൃക്കാക്കര പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച 'സ്‌നേഹ സ്പർശം' സാന്ത്വന പരിചരണ ഉപകരണങ്ങളുടെ വിതരണം സ്പീക്കർ എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്തു. രജിസ്റ്റർ ചെയ്ത 250 ഓളം പേർക്ക് വീൽചെയർ, ബാക്ക് റസ്റ്റ്, വാക്കർ, എയർ ബെഡ്, വാട്ടർ ബെഡ്, കത്തീറ്റർ ട്യൂബ്, ശ്രവണ സഹായി, യൂറോബാഗ്, അഡൽട്ട് ഡയപ്പർ, ഗ്ലൗസ് തുടങ്ങിയവ വിതരണം ചെയ്തു. ജോ ആൻ ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
ഹൈബി ഈഡൻ എം.പി, മേയർ എം.അനിൽകുമാർ, ജോ ആൻ ഫൗണ്ടേഷൻ ഡയറക്ടർ ജോൺ ഫ്രാൻസിസ്, സഹൃദയ ഡയറക്ടർ ഫാ.ജോസ് കൊളുത്തുവെള്ളിൽ, എളംകുളം ലിറ്റിൽ ഫ്‌ളവർ ചർച്ച് വികാരി ഫാ. സെബാസ്റ്റ്യൻ കളപ്പുരക്കൽ
ഡോ.ടി.വി.രവി, മുൻ മന്ത്രി ഡൊമിനിക് പ്രസന്റേഷൻ, കൗൺസിലർ ആന്റണി പൈനുതറ, ഡി.സി.സി സെക്രട്ടറി പി.ഡി. മാർട്ടിൻ എന്നിവർ സംസാരിച്ചു.